Gulf
ഹജ്ജ് 2020: ആഭ്യന്തര ഹാജിമാരുടെ ആദ്യ സംഘം പുണ്യഭൂമിയില്‍

ദമാം | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സഊദിയില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘം വെള്ളിയാഴ്ച രാവിലെ ജിദ്ദ യിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെത്തി. അല്‍ ഖസീമില്‍ നിന്നുള്ള ആഭ്യന്തര സംഘമാണ് വിമാന മാര്‍ഗ്ഗം എത്തിച്ചേര്‍ന്നത്.
ആദ്യ സംഘത്തെ ഹജ്ജ് ഉംറ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ആരോഗ്യ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നത്. തീര്‍ത്ഥാടകരെ പ്രത്യേകം തയ്യാറാക്കിയ ബസ്സിലാണ് മക്കയിലെത്തിച്ചത്. ഹജ്ജിന് മുന്നോടിയായി മക്കയിലെ ഹോട്ടലിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹോട്ടലുകളില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കുകയും, കൊറോണ വൈറസ് പരിശോധനകള്‍ നടത്തുകയും ചെയ്ത ശേഷമാണ് പുണ്യ ഭൂമിയിലെത്തിക്കുക.