Connect with us

Kerala

തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർക്കും, ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും കൊവിഡ്

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലൊരാൾ പൂന്തുറയിൽ ജോലി ചെയ്തിരുന്ന എ ആർ ക്യാമ്പിലെ പൊലീസുകാരനാണ്. ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചാല സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം മേയർ കെ ശ്രീകുമാർ കൊവിഡ് നിരീക്ഷണത്തിലാണ്. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയർ സ്വയം നിരീക്ഷണത്തിൽ പോയത്. ഒരു കോർപ്പറേഷൻ ജീവനക്കാരിക്കും രോഗം പിടിപെട്ടിരുന്നു.

രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ഗുരതരമായ സ്ഥിതിയിലാണ് തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരത്ത് ഇന്നലെ 222 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 206 കേസുകൾ സമ്പർക്കം മൂലമാണ്. ഇതിൽ പതിനാറ് പേരുടെ രോഗ ഉറവിടം അവ്യക്തമാണ്.

Latest