Covid19
ഉത്തർപ്രദേശ് ആരോഗ്യമന്ത്രിക്ക് കൊവിഡ്

ലക്നോ | ഉത്തർപ്രദേശിലെ ആരോഗ്യമന്ത്രിജയ് പ്രതാപ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ തുടരുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധനക്കുള്ള ട്രുനാറ്റ് ടെസ്റ്റിനിടെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തിനായി ഒരു സാമ്പിൾ ലക്നോവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടുത്തെ പരിശോധനാഫലം ഇന്ന് വൈകീട്ട് ലഭിച്ചേക്കും.
തനിക്ക് വൈറസ് ബാധയുടെ യാതൊരും ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും താൻ പൂർണ ആരോഗ്യവാനാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ നിർദേപ്രകാരമാണ് പത്ത് ദിവസം വീട്ടിലെ ഐസൊലേഷനിൽ തുടരാനുള്ള തീരുമാനമെന്നും മന്ത്രികൂട്ടിച്ചേർത്തു
ഇന്നലെ സംസ്ഥാനത്ത് 2,529 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,003 പേരാണ് നിലവിൽ ചികിത്സയിലുളളത്. 35,803 പേർ രോഗമുക്തരായി. മരിച്ചവരുടെ എണ്ണം 1,298 ആണ്. അതേസമയം, ഝാൻസി ജയിലിലെ 128 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജയിലിലെ നാല് ബാരക്കുകളെ ലെവൽ 1 കൊവിഡ് ആശുപത്രിയാക്കി മാറ്റിയാണ് തടവുകാരെ ചികിത്സിക്കുന്നത്.