Connect with us

Kozhikode

ബലിപെരുന്നാൾ ആഘോഷം ജാഗ്രതയോടെ വേണം: മുശാവറ

Published

|

Last Updated

കോഴിക്കോട് | ബലിപെരുന്നാൾ നിസ്‌കാരവും ഉളുഹിയ്യത്തും സർക്കാറിന്റെ നിർദേശാനുസരണം അതീവ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും നിർവഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ ആഹ്വാനം ചെയ്തു. സർക്കാർ അനുവദിച്ച എണ്ണം ആളുകൾ മാത്രമേ പള്ളിയിലേക്ക് നിസ്‌കാരത്തിനായി എത്താവൂ. 15 വയസ്സിന് താഴെയുള്ളവരും 65 കഴിഞ്ഞവരും വീടുകളിൽ നിന്ന് നിസ്‌കാരം നിർവഹിക്കണം. ഉളുഹിയ്യത്തിന്റെ സ്ഥലത്തും മാംസം വിതരണം നടത്തുമ്പോഴും ആൾക്കൂട്ടം ഒഴിവാക്കണം. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ നിസ്‌കാരവും ഉളുഹിയ്യത്തും നടത്താവൂ. ഇക്കാര്യത്തിൽ മഹല്ല് കമ്മിറ്റികളും പള്ളി ഭാരവാഹികളും ബദ്ധശ്രദ്ധരാകണമെന്നും മുശാവറ അഭിപ്രായപ്പെട്ടു.

കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുക വഴി ഗുരുതരമായ പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങുന്ന പശ്ചാത്തലത്തിൽ സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങളെ മുഖവിലക്കെടുത്ത് ഒത്തുചേരലുകളും വീടിന് പുറത്തേക്കുള്ള യാത്രകളും ഉപേക്ഷിക്കാൻ ജനങ്ങൾ സന്നദ്ധമാകണം. ഇപ്പോഴത്തെ നമ്മുടെ ജാഗ്രതക്ക് ജീവന്റെ വിലയുണ്ട്. രോഗം ക്ഷണിച്ചുവരുത്താതിരിക്കാനും മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും ഓരോരുത്തരും പ്രതിജ്ഞാബദ്ധമാകണം. ലോകമാകെ പ്രതിസന്ധിയിലായ ഈ കാലത്ത് സാമൂഹിക മര്യാദ പാലിക്കേണ്ടത് അനിവാര്യമാണെന്ന് മുശാവറ വ്യക്തമാക്കി.

പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി കൊയിലാണ്ടി, പി ടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, പി എ ഹൈദ്രോസ് മുസ്‌ലിയാർ കൊല്ലം, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, പി വി മൊയ്തീൻ കുട്ടി മുസ്‌ലിയാർ താഴപ്ര, പി ഹസൻ മുസ്‌ലിയാർ വയനാട്, കെ കെ അഹ്്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പി ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, കെ അബൂബക്കർ മുസ്‌ലിയാർ വെമ്പേനാട്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി മൊയ്തീൻകുട്ടി ബാഖവി പൊന്മള, എം അബ്്ദുർറഹ്്മാൻ ബാവ മുസ്‌ലിയാർ കോടമ്പുഴ, ടി കെ അബ്്ദുല്ല മുസ്‌ലിയാർ താനാളൂർ, സി മുഹമ്മദ് ഫൈസി പന്നൂര്, എച്ച് ഇസ്സുദ്ദീൻ സഖാഫി കണ്ണനല്ലൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, വി പി മൊയ്തു ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, അബ്്ദുർറഹ്്മാൻ ഫൈസി വണ്ടൂർ, കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്്ദുൽ അസീസ് സഖാഫി വെള്ളയൂർ, എ ത്വാഹ മുസ്‌ലിയാർ കായംകുളം, അബ്്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, അബൂബക്കർ ഫൈസി കൈപ്പാണി, ഐ എം കെ ഫൈസി സംബന്ധിച്ചു. പൊന്മള അബ്്ദുൽ ഖാദിർ മുസ്‌ലിയാർ സ്വാഗതവും പേരോട് അബ്്ദുർറഹ്്മാൻ സഖാഫി നന്ദിയും പറഞ്ഞു.

Latest