Connect with us

National

ജാർഖണ്ഡിൽ കടുത്ത നടപടിയുമായി സർക്കാർ; മാസ്‌ക് ധരിച്ചില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ

Published

|

Last Updated

റാഞ്ചി| ജാർഖണ്ഡിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കനത്ത പിഴ ഈടാക്കുമെന്ന് സർക്കാർ. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നാണ് സർക്കാറിന്റെ പുതിയ പ്രഖ്യാപനം. ഇതു കൂടാതെ കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവരെ 2 വർഷം ജയിലിൽ അടക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ജാർഖണ്ഡിൽ കൊറോണ രോഗികളുടെ എണ്ണം നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാറിന്റെ പുതിയ തീരുമാനം. കേസുകളുടെ വർധനവ് കാരണം സർക്കാർ ആശുപത്രികളിൽ കിടക്കകളില്ല. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രിയും, ഹാളുകളും ഇൻസുലേഷൻ വാർഡായി ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.

നിലവിൽ 6159 പേർക്കാണ് ജാർഖണ്ഡിൽ കൊവിഡ് സ്ഥിരീകരിച്ചത്. 55 പേർ രോഗം ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്.

Latest