Connect with us

National

ഒറ്റ ദിനം കൊവിഡ് ബാധിച്ചത് 45,720 പേർക്ക്; രാജ്യത്ത് രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു

Published

|

Last Updated

ന്യൂഡൽഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 45,720 പേർക്ക്. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 1129 പേരാണ് ഇന്നലെ മാത്രം വൈറസ് മൂലം മരിച്ചത്.

പുതിയ കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇത് വരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 12,38,635 പേർക്ക് ഇത്വരെ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ മരണം 29,861 ആയി. 7,82,606 പേർ ഇത്വരെ രേഗമുക്തി നേടി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 4,26,167 പേരാണ്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ പതിനായിരവും അന്ധ്രയിൽ ആറായിരിവും തമിഴ്‌നാട്ടിൽ അയ്യായിരവും കടന്നു. ആകെ രോഗികൾ എഴുപത്തി അയ്യായിരം കടന്ന കർണ്ണാടകയിൽ മരണം 1500 പിന്നിട്ടു. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ 2000 ത്തിലേറെ കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു.

Latest