Connect with us

National

ജോലി ചെയ്യുന്നതിനിടെ ഖനിയിൽ നിന്ന് തൊഴിലാളിക്ക് ലഭിച്ചത് 50 ലക്ഷം രൂപ വിലവരുന്ന അമൂല്യവജ്രം

Published

|

Last Updated

ഭോപ്പാൽ| ജോലി ചെയ്യുന്നതിനിടെ 35കാരനായ തൊഴിലാളിക്ക് ലഭിച്ചത് 50 ലക്ഷം രൂപ വിലവരുന്ന അമൂല്യവജ്രം. മധ്യപ്രദേശ് പന്ന ജില്ലയിൽ റാണിപൂർ പ്രദേശത്തെ ഖനിയിൽ നിന്നാണ് വജ്രം ലഭിച്ചത്. നിലവിൽ വജ്രം പ്രാദേശിക ഡയമണ്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആനന്ദിലാൽ കുഷ് വാഹ എന്ന വ്യക്തി പാട്ടത്തിനെടുത്ത് ഖനി നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് 16,69 കാരറ്റ് വജ്രം ലഭിച്ചത്. വജ്രം ലേലത്തിന് വെക്കും. ലേലത്തിൽ ലഭിക്കുന്ന തുകയുടെ 11 ശതമാനം നികുതിയിലേക്ക് അടച്ചതിനുശേഷം ബാക്കി വരുന്ന തുക തൊഴിലാളിക്ക് കൈമാറുമെന്ന് ഡയമണ്ട് ഓഫീസർ ആർ കെ പാണ്ഡ്യ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് കുശ് വാഹക്ക് ഇതേ സ്ഥലത്തുനിന്ന് മറ്റൊരു വജ്രം ലഭിച്ചിരുന്നു. അത് 10.69 കാരറ്റ് വജ്രമായിരുന്നു. ലോക് ഡൗണിന് ശേഷം ഖനികളിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ച ശേഷം ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വജ്രത്തിന് ഇനിയും വില നിശ്ചയിച്ചിട്ടില്ലെങ്കിലും അതിന്റെ ഗുണനിലവാരം ഉടിസ്ഥാനമാക്കി 50 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.