National
ടാങ്ക് വേധ മിസൈൽ ധ്രുവസ്ത്ര വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി| ഹെലികോപ്റ്ററിൽ നിന്ന് തൊടുക്കാവുന്ന ടാങ്ക് വേധ നാഗ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ചൈനയുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ധ്രുവസ്ത്ര എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയുടെ ഈ മിസൈൽ പരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഈ മാസം 15, 16 തീയതികളിൽ ഒഡീഷയിലെ ബാലസോറിലെ പരീക്ഷണ കേന്ദ്രമായ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മിസൈൽ പരീക്ഷണം നടത്തിയത്. ഹെലികോപ്റ്ററിന്റെ സഹായമില്ലാതെയായിരുന്നു പരീക്ഷണം.
മൂന്നാം തലമുറയിൽപ്പെട്ട മിസൈലായ ധ്രുവസ്ത്രയെ ഇന്ത്യൻ സേനയുടെ ഭാഗമാക്കുന്നതിനുളള നടപടികൾ നടന്നുവരികയാണ്. കാലാവസ്ഥ വ്യതിയാനം ബാധിക്കാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിവുളളതാണ് ഈ മിസൈൽ. അത്യാധുനിക ലഘു ഹെലികോപ്റ്ററിൽ നിന്ന് തൊടുക്കാൻ കഴിയുന്ന വിധമാണ് ഇതിന്ർറെ രൂപകൽപ്പന.
---- facebook comment plugin here -----