Connect with us

Covid19

സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി കൊവിഡ് മരണങ്ങള്‍; നാല് മരണങ്ങള്‍ കൂടി

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി . കാസര്‍ഗോഡ് സ്വദേശിയായ ഖൈറുന്നീസ, കോഴിക്കോട് സ്വദേശിയായ കോയ , കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍(60) എന്നിവരാണ് മരിച്ചത്.കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഖൈറുന്നീസ(48)്ക്ക് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്ത് (55) നും കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ച റെയ്ഹാനത്തിന് സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്‌

പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഖൈറുന്നീസക്ക് കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവരുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

കൊവിഡ് ബാധിച്ച് മരിച്ച കോയ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗബാധയെത്തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.

Latest