Connect with us

Career Education

സി ആർ പി എഫിൽ പാരാമെഡിക്കൽ സ്റ്റാഫ്

Published

|

Last Updated

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സി ആർ പി എഫ്) പാരാമെഡിക്കൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 789 ഒഴിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. നിയമനം താത്കാലികമാണ്. സ്ഥിരപ്പെടാൻ സാധ്യതയുണ്ട്.

ഇൻസ്‌പെക്ടർ- ഡയറ്റീഷ്യൻ (ഒരു ഒഴിവ്), സബ് ഇൻസ്‌പെക്ടർ- സ്റ്റാഫ് നഴ്‌സ് (175), സബ് ഇൻസ്‌പെക്ടർ- റേഡിയോഗ്രാഫർ (എട്ട്), അസിസ്റ്റന്റ്സബ് ഇൻസ്‌പെക്ടർ- ഫാർമസിസ്റ്റ് (84), അസിസ്റ്റന്റ്സബ് ഇൻസ്‌പെക്ടർ- ഫിസിയോതെറാപ്പിസ്റ്റ് (അഞ്ച്), അസിസ്റ്റന്റ്സബ് ഇൻസ്‌പെക്ടർ- ദന്തൽ ടെക്‌നീഷ്യൻ (നാല്), അസിസ്റ്റന്റ്സബ് ഇൻസ്‌പെക്ടർ- ലബോറട്ടറി ടെക്നീഷ്യൻ (64), അസിസ്റ്റന്റ്സബ് ഇൻസ്‌പെക്ടർ/ ഇലക്ട്രോ കാർഡിയോഗ്രാഫി ടെക്‌നീഷ്യൻ (ഒന്ന്), ഹെഡ് കോൺസ്റ്റബിൾ- ഫിസിയോതെറാപ്പി അസിസ്റ്റന്റ്/ നഴ്‌സിംഗ് അസിസ്റ്റന്റ്/ മെഡിക് (88), ഹെഡ് കോൺസ്റ്റബിൾ- എ എൻ എം/ മിഡ്‌വൈഫ് (മൂന്ന്), ഹെഡ് കോൺസ്റ്റബിൾ- ഡയാലിസിസ് ടെക്‌നീഷ്യൻ (എട്ട്), ഹെഡ് കോൺസ്റ്റബിൾ- ജൂനിയർ എക്‌സ് റേ അസിസ്റ്റന്റ്(84), ഹെഡ് കോൺസ്റ്റബിൾ- ലബോറട്ടറി അസിസ്റ്റന്റ്(അഞ്ച്), ഹെഡ് കോൺസ്റ്റബിൾ- ഇലക്ട്രീഷ്യൻ (ഒന്ന്), ഹെഡ് കോൺസ്റ്റബിൾ- സ്റ്റിവാർഡ് (മൂന്ന്), കോൺസ്റ്റബിൾ- മസാൽച്ചി (നാല്), കോൺസ്റ്റബിൾ- കുക്ക് (116), കോൺസ്റ്റബിൾ- സഫായ് കരംചാരി (121), കോൺസ്റ്റബിൾ- ധോബി/ വാഷർമാൻ (അഞ്ച്), കോൺസ്റ്റബിൾ- ഡബ്ല്യു/ സി (മൂന്ന്), കോൺസ്റ്റബിൾ- ടേബിൾ ബോയ് (ഒന്ന്), ഹെഡ് കോൺസ്റ്റബിൾ- വെറ്ററിനറി (മൂന്ന്), ഹെഡ് കോൺസ്റ്റബിൾ- ലാബ് ടെക്‌നീഷ്യൻ (ഒന്ന്), ഹെഡ് കോൺസ്റ്റബിൾ- റേഡിയോഗ്രാഫർ (ഒന്ന്) എന്നീ തസ്തികകളിലാണ് ഒഴിവ്.

യോഗ്യത:
സ്റ്റാഫ് നഴ്‌സ്: പന്ത്രണ്ടാം ക്ലാസ് പാസ്സായിരിക്കണം. മൂന്നര വർഷത്തെ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ. സെൻട്രൽ നഴ്‌സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിലിൽ രജിസ്‌ട്രേഷൻ.
ഫാർമസിസ്റ്റ്: പന്ത്രണ്ടാം ക്ലാസ്. ഫാർമസിയിൽ രണ്ട് വർഷത്തെ ഡിപ്ലോമ. ഫാർമസി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം.

ലബോറട്ടറി ടെക്‌നീഷ്യൻ: സയൻസ് വിഷയമായി പഠിച്ച മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അംഗീകരിച്ച മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി സർട്ടിഫിക്കറ്റ്.

ജൂനിയർ എക്‌സ് റേ അസിസ്റ്റന്റ്: സയൻസ് വിഷയമായി പഠിച്ച മെട്രിക്കുലേഷൻ. റേഡിയോ ഡയഗ്നോസിസിസിൽ രണ്ട് വർഷത്തെ അംഗീകൃത ഡിപ്ലോമ/ സർട്ടിഫിക്കറ്റ്.
കുക്ക്: മെട്രിക്കുലേഷൻ. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
സഫായ് കരംചാരി: മെട്രിക്കുലേഷൻ. ഇംഗ്ലീഷ്/ ഹിന്ദി/ പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.

ശാരീരിക യോഗ്യത:
ഉയരം- 170 സെന്റി മീറ്റർ (പുരുഷൻ), 157 സെന്റി മീറ്റർ (സ്ത്രീകൾ). നെഞ്ചളവ്- 80 സെന്റി മീറ്റർ. അഞ്ച് സെന്റി മീറ്റർ വികസിപ്പിക്കാനാകണം (പുരുഷൻ). സ്ത്രീകൾക്ക് ബാധകമല്ല.

കായികക്ഷമത: ഒരു മൈൽ ഓട്ടം ഏഴ് മിനുട്ട് മുപ്പത് സെക്കൻഡ്. പത്തടി ലോംഗ് ജംപ്. ആറടി ഹൈ ജംപ് (പുരുഷൻ). 800 മീറ്റർ ഓട്ടം ആറ് മിനുട്ട്. ലോംഗ് ജംപ് ആറടി. രണ്ടരയടി ഹൈ ജംപ് (സ്ത്രീകൾ).
ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ തപാൽ മാർഗമാണ് അയക്കേണ്ടത്. ഗ്രൂപ്പ് ബി തസ്തികക്ക് ഇരുനൂറും ഗ്രൂപ്പ് സി തസ്തികക്ക് നൂറും രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർക്കും സ്ത്രീകൾക്കും ഫീസ് ഇല്ല. കേരളത്തിൽ പള്ളിപ്പുറം ആണ് പരീക്ഷാ കേന്ദ്രം. വിജ്ഞാപനം https://crpf.gov.inൽ. അവസാന തീയതി ആഗസ്റ്റ് 31.