Kerala
ആലുവയിൽ 18 കന്യാസ്ത്രികൾക്ക് കൊവിഡ്

കൊച്ചി| ആലുവയിൽ 18 കന്യാസ്ത്രികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ എരുത്തമല സെന്റ് മേരീസ് പ്രൊവിഡൻസിലെ കന്യാസ്ത്രികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊച്ചി പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈപ്പിൻ ഇടംപിടിച്ച കന്യാസ്ത്രികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കടുത്ത പനിയുമായി പഴങ്ങനാട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സിസ്റ്റർ ക്ലെയറിന് മരണശേഷം കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഈ മാസം 15ന് രാത്രി ഒമ്പത് മണിയോടെയാണ് സിസ്റ്റർ ക്ലെയർ മരിച്ചത്.
സിസ്റ്ററുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിരുന്നില്ല. നേരത്തേ രണ്ട് കന്യാസ്ത്രികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇനി 20 പേരുടെ ഫലം വരാനുണ്ട്.
---- facebook comment plugin here -----