Connect with us

National

ദിഷയുടെ മരണത്തോടെ സുശാന്ത് സിംഗ് രജ്പുത് കൂടുതല്‍ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ്

Published

|

Last Updated

മുംബൈ| നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സൈക്യാട്രിസ്റ്റുകളെയും സൈക്കോതെറാപ്പിസ്റ്റിനെയും പോലീസ് ചോദ്യം ചെയ്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈക്കോതെറാപ്പിസ്റ്റിനോട് തിങ്കളാഴ്ച രാവിലെ ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് സമന്‍സ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേഷനിലെത്തിയ ഇദ്ദേഹത്തെ അഞ്ച് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് മുംബൈയിലെ മൂന്ന് സൈക്യാട്രിസ്റ്റിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. വിഷാദത്തിന് സുശാന്ത് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. മരണത്തിന് കുറച്ച് ദിവസം മുമ്പ് തന്നെ അദ്ദേഹം മരുന്ന് നിര്‍ത്തിയിരുന്നതായും പോലീസ് കണ്ടെത്തിയരുന്നു. ദിഷ സലൈന്റെ മരണ വാര്‍ത്ത അറിഞ്ഞതോടെ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും പോലീസ് പറയുന്നു.

സുശാന്തുമായി കലഹം ഉണ്ടായതിനെ സംബന്ധിച്ച് നിരവധി വാര്‍ത്താ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സുശാന്തിന്റെ മാനേജരായി ജോലി നോക്കുകയായിരുന്നു ദിഷ. ജണ്‍ ഒമ്പതിനാണ് ദിഷ ആത്മഹത്യ ചെയ്തത്. ദിഷയുടെ മരണത്തോടെ സുശാന്തിനെതിരേ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് സുശാന്തിനെ കൂടുതല്‍ അസ്വസ്ഥനാക്കിയിരുന്നവെന്ന് പോലീസ് പറയുന്നു.

സുശാന്തിനെതിരേ നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ വാര്‍ത്തയുടെ ഉറവിടം പോലീസ് അന്വേഷിച്ചുവരികയാണ്. ഒരു പ്രത്യേക വ്യക്തിയോ അതോ ഒരു കമ്പനി തന്നെയാണോ ഇതിന്റെ പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ നിരവധി പേരെ പോലീസ് ചോദ്യംചെയ്തിരുന്നു.

Latest