Connect with us

Saudi Arabia

ദമാമില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

Published

|

Last Updated

ദമാം  | ദമാമില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു . കൊടുങ്ങലൂര്‍ അഴീക്കോട്, പേബസാര്‍ സ്വദേശി കാവുങ്ങല്‍ വീട്ടില്‍ മജീദ് ഖദീജ ദമ്പതികളുടെ മകന്‍ ഹാരിസ് (37) ആണ് മരിച്ചത്. ദമാമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു .

മദീനത്തുല്‍ ഉമ്മാമിലെ പാര്‍ക്കില്‍ ഹാരിസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഒരു വര്‍ഷം മുന്‍പാണ് പുതിയ വിസയില്‍ സഊദിയിലെത്തിയത് .റീ ലഭിച്ച ശേഷം നാട്ടില്‍ മടങ്ങുന്നതിനായി കാത്തിരിക്കുകയായിരുന്നു
ഭാര്യ: സീനത്ത്. രണ്ട് മക്കളുണ്ട്

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്

---- facebook comment plugin here -----

Latest