Connect with us

National

കൊവിഡ് വ്യാപനം; ഉത്തർപ്രദേശ് സർക്കാറിനെതിരെ മായാവതി

Published

|

Last Updated

ലഖ്‌നൗ| കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ ഉത്തർപ്രദേശ് സർക്കാറിനെതിരെ ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി രംഗത്ത്. വൈറസ് സംസ്ഥാനത്ത് ഭയാനകമായ രൂപം സ്വീകരിച്ചിട്ടുണ്ടെന്നും ഇത് വളരെ ആശങ്കാ ജനകമാണെന്നും അവർ പറഞ്ഞു. ശരിയായ ക്രമീകരണങ്ങൾ ചെയ്താൽ മാത്രമേ മഹാമാരിയെ നിയന്ത്രിക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.

യു പിയിൽ കൊവിഡ് ഭയാനകമായ രീതിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതും ദരിദ്രവും പിന്നാക്കവുമുളള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇത് ഗൗരവകരമായ കാര്യമാണ് അവർ ഹിന്ദയിൽ ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശിൽ കൊവിഡ് എണ്ണം ഞായറാഴ്ച 49,247 ആയി ഉയർന്നു. ഒരു ദിവസം കൊണ്ട് 2211 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 38 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടിണ്ട്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 1146 ആയി.

Latest