Connect with us

National

താന്‍ പച്ചക്കറി വില്‍ക്കുന്ന ആളല്ല, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്: ഗെഹ്ലോട്ട്

Published

|

Last Updated

ജയ്പൂര്‍| മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അശോക്‌ഗെഹ്ലോട്ട്. നിഷ്‌കളങ്ക മുഖവുമായി നടന്നാണ് തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ പൈലറ്റ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ചേര്‍ന്ന് കൂട്ടുകച്ചവടത്തിനാണ് പൈലറ്റ് ശ്രമം നടത്തിയെതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ആറ് മാസമായി പൈലറ്റിന് ബിജെപിയുടെ പിന്തുണ ലഭിക്കുന്നുണ്ട്.

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. നിഷ്‌കളങ്ക മുഖമുള്ള ഒരാള്‍ അത്തരം കാര്യം ചെയ്യുമെന്ന് ആരും പ്രതിക്ഷിച്ചില്ല. ഞാന്‍ പച്ചക്കറി വില്‍ക്കുന്ന ആളല്ല, മുഖ്യമന്ത്രിയാണെന്നും ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.