Connect with us

National

സച്ചിന്‍ പൈലറ്റിന്റെ ഹരജയില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചു

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും 18 വിമത എം എല്‍ എമാരും അയോഗ്യതാ നോട്ടീസിനതിരേ സമര്‍പ്പിച്ച ഹരജയില്‍ ഹൈക്കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു.

ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് പ്രശാന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സ്പീക്കര്‍ സി പി ജോഷിക്ക് വേണ്ടി അഭിഷേക് മനു സിംഗ്വിയും സച്ചിന്‍ പൈലറ്റിനും എം എല്‍ എമാര്‍ക്കും വേണ്ടി ഹാരിഷ് സാല്‍വ, മുകുള്‍ റോത്ഹഗി എന്നിവര്‍ ഹാജരായി.

വാദം കേള്‍ക്കുന്നത് വരെ അയോഗ്യതാ നോട്ടീസില്‍ സച്ചിന്‍ പൈലറ്റിനും എം എല്‍ എമാര്‍ക്കുമെതിരേ നടപടി സ്വീകരിക്കരുതെന്ന് വെള്ളിയാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം 13നും 14നും നടന്ന കോണ്‍ഗ്രസ് പാര്‍ട്ടി മീറ്റിംഗില്‍ പങ്കെടുക്കാത്തതില്‍ വിമത നിയമസഭാംഗങ്ങള്‍ നല്‍കിയ നോട്ടീസില്‍ ചൊവ്വാഴ്ച വരെ നടപടിയെടുക്കില്ലെന്ന് സ്പീക്കര്‍ ജോഷി കോടതിയെ അറിയിച്ചു.

ഭരണകക്ഷിയോട് വിയോജിപ്പ് കാണിക്കുന്നത് പാര്‍ട്ടി വിടാനുള്ള തീരുമാനമായി കാണാനാവില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു. പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്നത് അഭിപ്രായസ്വാതന്ത്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അയോഗ്യത കല്‍പ്പിക്കാനാവില്ലെന്നും വിമത എം എല്‍ എമാര്‍ കോടതിയില്‍ പറഞ്ഞു.

Latest