International
ചൈനീസ് ആസ്ഥാനം മാറ്റാനൊരുങ്ങി ടിക് ടോക്

ലണ്ടന്‍| ചൈനയിലെ ഉടമസ്ഥതയില്‍ നിന്ന് അകന്നനില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ടിക് ടോക് യു കെയുമായി ചര്‍ച്ച നടത്തുന്നു. ടിക് ടോക്കിന്റെ ആസ്ഥാനം ലണ്ടന്‍ ആക്കുന്നത് സംബന്ധിച്ചാണ് കമ്പനി കഴിഞ്ഞ കുറച്ച് മാസങ്ങളായി യു കെ സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നത്.
കമ്പനി പരിഗണിക്കുന്ന നിരവധി സ്ഥലങ്ങളില്‍ ഒന്നാണ് ലണ്ടന്‍. എന്നാല്‍ ഇതുവരെയും അന്തിമ തീരുമാനമായില്ല. പരിഗണനയിലുള്ള മറ്റ് സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് ഉടന്‍ വ്യക്തമാക്കില്ല. മുന്‍ വാള്‍ട്ട് സിഡ്‌നി കോ എക്‌സിക്യൂട്ടീവ് കെവിന്‍ മേയറെ ചീഫ് എക്‌സിക്യൂട്ടീവായി നിയമിച്ച് വന്‍ വിപുലീകരണത്തിന് ടിക് ടോക് ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്നും കാലിഫോര്‍ണയയില്‍ നിന്നും ടിക്ടോക്കിന് തിരിച്ചടി കിട്ടുന്നത്.
ഉപഭോകൃത ഡേറ്റ മാറ്റാന്‍ ചൈന ടിക്ടോക്കിനെ നിര്‍ബന്ധിക്കുമെന്ന സംശയത്തെതുടര്‍ന്ന് അമേരിക്കയില്‍ കമ്പനി പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിലുള്ള പ്രശ്‌നത്തെ കമ്പനി വീക്ഷിക്കുന്നുണ്ടെങ്കിലും ലണ്ടനെ പുതിയ ആസ്ഥനമാക്കാനുള്ള സാധ്യത തള്ളികളഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ചൈനക്ക് പുറത്ത് ലണ്ടനിലും മറ്റു ഓഫിസുകളിലും കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ടിക്ടോക് ശ്രമിക്കുന്നത്.