Kerala
ആലക്കോട് മാതാവും മകനും ജീവനൊടുക്കിയ നിലയില്‍

കണ്ണൂര്‍ | ആലക്കോട് മാതാവിനേയും മകനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയില്‍ ശ്യാമള (55) മകന്‍ സന്ദീപ് (35) എന്നിവരെയാണ്് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സന്ദീപിനെ ഇന്നലെ രാത്രിയില്‍ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ കാണാതായ മാതാവ് ശ്യാമളയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു
---- facebook comment plugin here -----