Covid19
സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണ അന്തര്‍ സംസ്ഥാന യാത്രക്കാരാണെന്ന് കര്‍ണാടക

ബെംഗളൂരു| സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണ അന്തര്‍ സംസ്ഥാന യാത്രക്കാരാണെന്ന് കര്‍ണാടക സര്‍ക്കാര്‍. മഹാരാഷട്ര പോലുള്ള ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് അണുബാധയുണ്ടാകാമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ പറഞ്ഞു.
സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ രോഗികളുടെ എണ്ണം ലക്ഷകണക്കിന് കടക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേസുകള്‍ കുടാനുള്ള സാധ്യത കാണുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശം നഗരത്തില്‍ വൈറസ് പടരുന്നത് മന്ദഗതിയിലാക്കിയിട്ടുണ്ട്.
തലസ്ഥാന നഗരിയില്‍ 29,621 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക്ഡൗണ്‍ ആയതോടെ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലുള്ളവര്‍ കര്‍ണാടകയിലേക്ക് മടങ്ങിവന്നതാണ് സ്ഥിതി വഷളാകാന്‍ കാരണമെന്ന് സുധാകര്‍ പറഞ്ഞു. പൗരന്‍മാര്‍ സഹകരിച്ചാല്‍ മാത്രമെ വൈറസിനെ നമ്മുക്ക് തുടച്ചു നീക്കാനാകുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.