Connect with us

National

കോണ്‍ഗ്രസ് സര്‍ക്കാറിന് മേലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ട്‌പ്പെട്ടു: ഹനുമാന്‍ ബെനിവാള്‍

Published

|

Last Updated

ജയ്പൂര്‍| മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ വസുന്ധരാജ സിന്ധ്യക്കെതിരേ രൂക്ഷവിമര്‍ശനവുമായി ലോകരാഷ്ട്രീയ താന്ത്രിക് ദേശീയ കണ്‍വീനര്‍ ഹനുമാന്‍ ബെനിവാള്‍. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വസുന്ധരാജ സിന്ധ്യ സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കുതിരകച്ചവടത്തില്‍ ബി ജെ പി ഏര്‍പ്പെടില്ലെന്നും ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിനെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ദുരുപയോഗപ്പെടുത്തുകയാണെന്നും കൂട്ടിചേര്‍ത്തു. അദ്ദേഹം ഫോണുകള്‍ ചോര്‍ത്തുകയാണ്. ഇത് കാരണം സ്വകാര്യ ഫോണ്‍ സംഭാഷണം പോലും നടത്താനാകുന്നില്ലെന്നും നമ്മുക്ക് സ്വകാര്യതയില്ലെന്നും ബെനിവാള്‍ കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസ് സര്‍ക്കാറിന് മേലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടട്‌പ്പെട്ടുവെന്നും സാര്‍ക്കാര്‍ അധികം വൈകാതെ താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു.

മായവതിയെ പിന്തുണക്കുന്ന രണ്ട് എം എല്‍ എമാരെ ഗെഹ്ലോട്ട് വശത്താക്കിയയതായും ബെനിവാള്‍ ആരോപിച്ചു. സര്‍ക്കാര്‍ ഇപ്പോള്‍ ഹോട്ടലിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. സര്‍ക്കാര്‍ താഴെ വീഴുമെന്നതില്‍ സംശയമില്ല. വിശ്വാസവോട്ടെടുപ്പ് എല്ലാം തെളിയിക്കുമെന്നും വിശ്വാസവോട്ടെടുപ്പില്‍ 90 എം എല്‍ എമാര്‍ പോലും ഗെഹ്ലോട്ടിനെ പിന്തുണക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Latest