National
വിവരങ്ങള്‍ രാജ്യത്തിന്റെ സ്വത്താണ്: രവിശങ്കര്‍ പ്രസാദ്

പാട്‌ന| വിവരങ്ങള്‍ രാജ്യത്തിന്റെ സ്വത്താണ്. അത് രാജ്യ സമൃദ്ധിക്കായി വിനിയോഗിക്കണം. പ്രധാനമായും ആരോഗ്യസംരക്ഷണം, കൃഷി, വിദ്യാഭ്യാസം എന്നിവക്കായി പ്രയോജമപ്പെടുത്തണമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇത് മനസ്സില്‍വെച്ചാണ് സര്‍ക്കാര്‍ പാര്‍ലിമെന്റിലെ സെലക്റ്റ് കമ്മിറ്റിയില്‍ വിവര സംരക്ഷണ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ ഈ ഡിസംബര്‍ ആദ്യവാരം സ്വകാര്യ വിവര സംരക്ഷണ നിയമ ബില്ലിന് അംഗീകാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ ചട്ടക്കൂട് രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
താക്കൂര്‍ പ്രസാദ് അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കര്യം അറിയിച്ചത്. സാങ്കേതിക വിദ്യയിലൂടെ സാധാരണക്കാര്‍ക്ക് ശാക്തീകരണം ലഭിക്കുന്ന ഒരു പരിവര്‍ത്തന പദ്ധതിയായി ഡിജിറ്റല്‍ ഇന്ത്യ മാറിയിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.