Covid19
കൊവിഡ് നെഗറ്റീവാണെങ്കില്‍ മാത്രം കടകള്‍ തുറക്കാമെന്ന് ഔറംഗബാദ് മുനിസിപ്പാലിറ്റി

ഔറംഗബാദ്| ലോക്ക്ഡൗണ്‍ അവസാനിച്ച് ബിസിനസ് പുനരാരംഭിക്കുന്നതിന് മുമ്പ് ഔറംഗബാദിലെ കടയുടമകളും ജീവനക്കാരും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് മുനിസിപ്പാലിറ്റി.
കൊവിഡ് വ്യാപനം ഓരോ ദിവസവും വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഔറംഗബാദില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്ത് ദിവസത്തിനകം എല്ലാ കടയുടമകളും ജീവനക്കാരും നിര്‍ബന്ധമായും ടെസ്റ്റ് നടത്തണമെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഈ മാസം നിലവില്‍ ഔറംഗബാദില്‍ 10,166 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 5861 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നഗരത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ ഉത്തരവുമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എത്തിയത്. പച്ചക്കറി, പലച്ചരക്ക്, പാല്‍, ഇറച്ചി തുടങ്ങി വിവധ കടകളുടെ നടത്തിപ്പുകാരും ജീവനക്കാരും നിര്‍ബന്ധമായി കൊവിഡ് പരിശോധന നടത്തണമെന്നാണ് ഉത്തരവ്.
കൊവിഡ് നെഗറ്റീവ് എന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമെ കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളുവെന്നും ഉത്തരവില്‍ പറയുന്നു.