Kerala
സ്വര്‍ണക്കടത്ത്: നയതന്ത്ര ബാഗേജിലൂടെ കടത്തിയത് 230 കിലോ സ്വര്‍ണം; പിടികൂടിയത് 30 കിലോ മാത്രം

കൊച്ചി | നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കുടൂതല്‍ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ്. നയതന്ത്ര ബാഗേജിലൂടെ ആകെ 230 കിലോ സ്വര്‍ണം കടത്തിയതായും ഇതില്‍ 30 കിലോ മാത്രമാണ് പിടികൂടിയതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ബാക്കി 200 കിലോ കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ഈ മാസം അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് 30 കിലോ സ്വര്‍ണം പിടിച്ചത്. വീട്ടുപകരണങ്ങള്‍ എന്ന പേരിലാണ് 200 കിലോ സ്വര്‍ണം കടത്തിയത്.
സ്വര്‍ണക്കടത്തു സംഘം കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡമ്മി ബാഗേജ് അയച്ച് പരീക്ഷണം നടത്തിയിരുന്നതായും സൂചനയുണ്ട്. ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. ഇത് വിജയിച്ചതോടെയാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്.
---- facebook comment plugin here -----