Covid19
രാജ്യത്ത് അപകടകരമായ തോതില്‍ വ്യാപിച്ച് കൊവിഡ്; സ്ഥിരീകരിച്ചത് 10,77,719 പേര്‍ക്ക്, മരണം 26,816

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് വ്യാപനം അപകടകരമായ നിലയില്‍. 10,77,719 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 26,816 പേര്‍ മരിച്ചു. 6,77,422 പേര്‍ രോഗമുക്തരായി. കൊവിഡ് അതിരൂക്ഷമായ തോതില്‍ പടരുന്ന മഹാരാഷ്ട്രയില്‍ 1,23,678 ആണ് ആകെ രോഗബാധിതരുടെ എണ്ണം. 11,596 പേര്‍ മരണത്തിനു കീഴടങ്ങി. 1,65,663 പേര്‍ക്ക് രോഗം ഭേദമായി. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 49,455 പേരെയാണ് രോഗം പിടികൂടിയിട്ടുള്ളത്. 2,403 പേരുടെ ജീവന്‍ പൊലിഞ്ഞു. രോഗവിമുക്തി നേടിയത് 1,13,856 പേരാണ്.
ഡല്‍ഹി (രോഗം സ്ഥിരീകരിച്ചത്: 16,711, മരണം: 3,597), കര്‍ണാടക (36,637- 1,240), ഗുജറാത്ത് (11,233- 2,122), യു പി (17,264- 1,108), ആന്ധ്ര പ്രദേശ് (22,260- 586), തെലങ്കാന (12,764- 409), പശ്ചിമ ബംഗാള്‍ (15,594- 1,076), രാജസ്ഥാന്‍ (6803- 553).
---- facebook comment plugin here -----