Connect with us

Covid19

സഊദിയില്‍ ആശ്വാസ ദിനം; കൊവിഡ് മുക്തരായവരുടെ എണ്ണത്തില്‍ വര്‍ധന

Published

|

Last Updated

ദമാം | കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ സഊദി അറേബ്യയില്‍ 3,057 പേര്‍ കൊവിഡ്- 19ല്‍ നിന്ന് മുക്തി നേടി. രാജ്യത്ത് ഭേദമായവരുടെ നിരക്ക് 78 ശതമാനം ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച 40 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 2,447 ആയി. 248,416 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 194,218 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ 51,751 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗബാധിതരില്‍ 2,182 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 61% പുരുഷന്‍മാരും 39% സ്ത്രീകളുമാണ്. ശനിയാഴ്ച മാത്രം 62,364 സ്രവ സാമ്പിളുകളുകളാണ് പരിശോധിച്ചത്. മക്ക (224), റിയാദ് (212), ജിദ്ദ (189), അല്‍ ഹുഫൂഫ് (182), അല്‍ മുബറസ് (118), ഖമിസ് അല്‍ മുഷൈത് (109), ഹഫര്‍ അല്‍ ബാത്തിന്‍ (106), ഹാഇല്‍ (96), ദമാം (84), അല്‍ ഖത്തീഫ് (32), വാദി അല്‍ ദാവസിര്‍ (31), അല്‍ ഖുന്‍ഫുദ (30), അബു അരീഷ് (25), യാമ്പു (24), എന്നിവിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Latest