Connect with us

Kerala

ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിയെ ഒഴിവാക്കും

Published

|

Last Updated

തിരുവനന്തപുരം | ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമയപരിധിക്കുള്ളില്‍ പദ്ധതിയുടെ കരട് രേഖ കമ്പനി സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ ഒഴിവാക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് നിര്‍ദേശിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണെന്ന് സ്‌പേസ് പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഈ കമ്പനിക്കെതിരെ നേരത്തേ പ്രതിപക്ഷ നേതാവ് ആക്ഷേപമുന്നയിച്ചിരുന്നു. ഇ- മൊബിലിറ്റി പദ്ധതിയില്‍ അഴിമതിയുണ്ടെന്നും പി ഡബ്ലിയു സിയെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു.

 

Latest