Connect with us

Kerala

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പതിനൊന്നു വയസ്സുകാരി മരിച്ചു

Published

|

Last Updated

കോട്ടയം | സഹോദരനൊപ്പം കളിക്കവെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി പതിനൊന്നു വയസ്സുകാരി മരിച്ചു. കോട്ടയത്തെ ചിങ്ങവനം പനച്ചിക്കാട് പാത്താമുട്ടം കരിമ്പനക്കല്‍ സനീഷ് -സൗമ്യ ദമ്പതികളുടെ മകള്‍ അതുല്യയാണ് മരിച്ചത്. വെള്ളൂത്തുരുത്തി ഗവ. യു പി എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. സഹോദരന്‍ ആദിത്യനൊപ്പം വീടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അതുല്യ. സഹോദരനൊപ്പം പുറത്തേക്ക് പോകാന്‍ തുനിഞ്ഞ അതുല്യയുടെ ഷാള്‍ ജനലില്‍ കുടുങ്ങുകയും തുടര്‍ന്ന് കഴുത്തില്‍ കുരുങ്ങുകയുമായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

---- facebook comment plugin here -----

Latest