Connect with us

Kerala

ശിവശങ്കര്‍ ഐ ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐ ടി വകുപ്പില്‍ സെക്രട്ടറിയായിരുന്നപ്പോള്‍ ഐ ടി വകുപ്പില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കാന്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന് നിര്‍ദേശം. വകുപ്പുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും പരിശോധന നടക്കും.

ചീഫ് സെക്രട്ടറിയും ധന അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഐ ടി വകുപ്പിലെ മുഴുവന്‍ നിയമനങ്ങളും പരിശോധിക്കണമെന്നു നിര്‍ദേശിച്ചിരുന്നു.

 

Latest