Gulf
സഊദിയിലെ അല്‍ ഹസ്സയില്‍ ഒരുകുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ദമാം | സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയില്‍ സ്വദേശി കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഹാസ്സയിലെ അല്‍ ശുഅബ ഗ്രാമത്തിലാണ് വ്യാഴാഴ്ച വൈകീട്ട് ഗ്രാമത്തെ നടുക്കിയ സംഭവം നടന്നത്.
കൊലപാതമാണെന്നാണ് സംശയിക്കുന്നത്. മാതാപിതാക്കള്‍ പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ യുവതികളും ഒരാള്‍ യുവാവുമാണ്. നാല് പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മരണപെട്ടവര്‍ 14 വയസ്സിനും 22 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. കിഴക്കന്‍ പ്രവിശ്യ പോലീസ് മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----