ദാഹിക്കുന്നു? കുറച്ച് വെള്ളം തരുമോ? മാസ്സാണ് ഈ അണ്ണാൻ

Posted on: July 17, 2020 4:29 pm | Last updated: July 17, 2020 at 4:41 pm

ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചു വാങ്ങുന്ന അണ്ണാനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. മനഃസാക്ഷിയെ പിടിച്ചുലക്കുന്ന ഈ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കൾ ഒറ്റക്കെട്ടായാണ് ഏറ്റെടുത്തത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുസാന്ദ നന്ദയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 41സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോക്ക് ഇതിനകം നാല് ലക്ഷത്തിലധികം ആണ് കാഴ്ചക്കാർ.

ഒരു റോഡിൽ ദാഹിച്ചു വലഞ്ഞ് നിൽക്കുകയാണ് അണ്ണാൻ. ഇതുവഴി പോയ ഒരു പുരുഷന്റയും പെൺകുട്ടിയുടെയും കൈയിലെ കുപ്പിവെള്ളം കണ്ടതും അവർക്ക് പുറകെ ഓടിയെത്തി പിൻകാലുകളിൽ നിവർന്ന് നിന്ന് മുൻകാലുകൾ ഉയർത്തി അണ്ണാൻ വെള്ളം വേണം എന്ന ആവശ്യം അറിയിച്ചു. എന്നാൽ ഇത് മനസ്സിലാകാതെ നിന്ന പുരുഷനോട് വീണ്ടും വീണ്ടും വെള്ളത്തിനായി ആംഗ്യം കാണിച്ചു. തുടർന്ന് വെള്ള്ം നൽകാനായി പുരുഷൻ താഴേക്ക് കുനിയുന്നതുവരെ അണ്ണാൻ ഈ നിൽപ്പ് തുടർന്നു. തുടർന്ന് അടപ്പ് തുടർന്ന് കുപ്പിയുടെ വായ്ഭാഗം അടുത്തേക്ക് അടുപ്പിച്ചതും കുപ്പിയിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കാൻ തുടങ്ങി.

കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വെള്ളം മുഴുവൻ കുടിച്ച് തീരും വരെ പിൻകാലുകളിൽ നിവർന്ന് നിന്ന് മുൻകാലുകൾ ഉയർത്തിയായിരുന്നു നിൽപ്പ്. ആവശ്യത്തിന് വെള്ളം കുടിച്ച ശേഷം ഒരു നിമിഷം നിന്ന ശേഷം അണ്ണാൻ ഓടിമറഞ്ഞു.

വെള്ളം നൽകിയ കുടുംബത്തെ കുറിച്ച് യാതൊരു വിവരവുമില്ലെങ്കിലും ധാരാളം പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ നൻമയെ പ്രശംസിച്ച് രംഗത്തെത്തിയത്.