Connect with us

National

കടയിൽ നിന്ന് ജീവനക്കാരൻ മോഷ്ടിച്ചത് ലക്ഷകണക്കിന് രൂപയുടെ സാധനങ്ങൾ

Published

|

Last Updated

ബെംഗളൂരു| കടയിൽ നിന്ന് 12 ലക്ഷം വില വരുന്ന സാധനങ്ങൾ ജീവനക്കാരൻ മോഷ്ടിച്ചതായി ആരോപണം. വടക്കുകിഴക്കൻ ബെംഗളൂരുവിലെ മൊത്ത പലചരക്ക് കടയിൽ നിന്നാണ് ജീവനക്കാരൻ ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചത്.

ഷാംപൂർ മെയിൻ റോഡിലെ മുനേശ്വരനഗറിലെ മൊത്ത വ്യാപാര ശാലയായ എ ട്രഡേഴ്‌സിലെ ജീവനക്കാരനായ കരീമിനെതിരെയാണ് കടയുടമ ഷാഫി അഹമ്മദ് എൻ എ പോലീസിൽ പരാതി നൽകിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. കടയിൽ നിന്ന് മുമ്പും ഇയാൾ മോഷ്ടിച്ചിരുന്നതായും എന്നാൽ കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച ഉടമ വെറുതെ വിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആറ് വർഷമായി ഇവിടുത്തെ ജീവനക്കാരനാണ് കരീം.

കടയിൽ നടന്ന എല്ലാ മോഷണങ്ങൾക്ക് പിന്നിലും കരീം തന്നെയാണെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ മോഷണത്തിന് കേസെടുത്തതായും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായും പോലീസ് പറഞ്ഞു.

Latest