Covid19
രാജ്യത്തെ കൊവിഡ് കേസില്‍ ഭയാനകമായ വര്‍ധന: 24 മണിക്കൂറിനിടെ 34956 രോഗികള്‍

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകള്‍ പത്ത് ലക്ഷവും കടന്നത് അതിവേഗം കുതിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്താനങ്ങളിലും രോഗബാധ നിയന്ത്രണാതീതമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് വര്‍ധനവാണ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്തുണ്ടായത്. കഴിഞ്ഞ ദിവസം 34956 രോഗികളും 687 മരണവുമുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1003,832 ആയി. 25602 പേര്‍ക്ക് ജീവനും പൊലിഞ്ഞു. 635757 പേര്‍ ഇതിനകം വൈറസില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഇന്നലെ 266 മരണങ്ങളും 8641 പുതിയ കേസുകളുമുണ്ടായി. സംസ്ഥാനത്ത് ഇതിനകം 284281 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 11194 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയിലെ രോഗികളില്‍ പകുതിയും തലസ്ഥാനമായ മുംബൈയിലാണ്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിലും രോഗം കുതിക്കുകയണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 69 മരണവും 4549 കേസും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 156369ഉം മരണം 2236ഉമാണ്. ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ രോഗവ്യാപനത്തിന് ഒരു കുറവുമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നത് ആശ്വാസമേകുന്നതാണ്. നേരത്തെ 3000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 1500ന് അടുത്താണ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 58 മരണവും 1652 മരണവുമാണ് സംസ്ഥാനത്തുണ്ടായത്. ഡല്‍ഹിയില്‍ ഇതിനകം 118645 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുയും 3545 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കര്‍ണാടകയില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് ഇന്നലെയുണ്ടായത്. 24 മണിക്കൂറിനിടെ 4169 കേസുകളും 104 മരണവും കര്‍ണാടകയിലുണ്ടായി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ 51422ഉം മരണം 1032ലുമെത്തി. ബെംഗളൂരുവിന് പുറമെ കര്‍ണടകയുടെ വിവിധ ജില്ലകള്‍ ലോക്ക്ഡൗണിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രയിലും തെലുങ്കാനയിലുമെല്ലാം രോഗം വര്‍ധിക്കുകയാണ്.
ഗുജറാത്തില്‍ 2089, ബംഗാളില്‍ 1023, രാജസ്ഥാനില്‍ 538, മധ്യേപ്രദേശില്‍ 689, ആന്ധ്രയില്‍ 492 പേരും വൈറസ് മൂലം മരണപ്പെട്ടു. ബിഹാറിലും അസമിലുമെല്ലാം ഇന്നലെ ആയരിത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.