Connect with us

Kerala

ശിവശങ്കറിന് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശിവശങ്കറിനെതിരായ വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധം സംബന്ധിച്ച് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായി സമിതി കണ്ടെത്തിയിരുന്നു.

ഐ ടി വകുപ്പുമായി ബന്ധപ്പെട്ട നിയമനങ്ങളിലും ക്രമക്കേടുള്ളതായി സൂചിപ്പിച്ച മുഖ്യമന്ത്രി, റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും പറഞ്ഞു.

Latest