National
മഹാരാഷ്ട്രയിലും ഗുജറാത്തിലും അടുത്ത നാല് ദിവസം ശക്തമായ മഴ

ന്യൂഡൽഹി| അടുത്ത നാല് ദിവസത്തിനുള്ളിൽ കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വ്യാപകമായി അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നും ഈ പ്രദേശങ്ങളിലും മറ്റ് പല സ്ഥലങ്ങളിലും കനത്ത മഴ ലഭിക്കും.
ഇന്നും നാളെയും ഗുജറാത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. മധ്യ മഹാരാഷ്ട്രയിൽ ഇന്ന് മിക്ക സ്ഥലങ്ങളിലും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചക്ക് ശേഷം മഴയുടെ തീവ്രത കുറയാനാണ് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
ഒറ്റപ്പെട്ട കനത്തമഴയെത്തുടർന്ന് ഗുജറാത്തിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സൗരാഷ്ട്ര, കച്ച് മേഖലകളിലും ഇന്ന് റെഡ് സോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മിക്ക സ്ഥലങ്ങളിലും മഴ ലഭിക്കുമെങ്കിലും ചില സ്ഥലങ്ങളിൽ കനത്ത മഴ ലഭിക്കാനാണ് സാധ്യത.
---- facebook comment plugin here -----