National
ഗുജറാത്തിൽ വ്യവസായി പൊള്ളലേറ്റ് മരിച്ച നിലയിൽ

ഗാന്ധിനഗർ| ബനസ്‌കന്തയിലെ പാലൻപൂരിൽ വ്യവസായിയെ ദുരൂഹസാഹചര്യത്തിൽ പോള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. പാലൻപൂരിലെ പഴയ ലക്ഷ്മിപുരയിലെ നേവൽ പാർക്ക് സൊസൈറ്റിയിൽ താമസിക്കുന്ന ദൽപത് ഭായ്പ്രജാപതി(55) ആണ് മരിച്ചത്. പാലൻപൂർ താലൂക്കിലെ കീർത്തി ചേംബർ കോംപ്ലക്‌സിലെ തുണിക്കടയുടമയാണ്.
അകേശൻ-വേദാഞ്ച റോഡിന് സമീപം വൈകീട്ട് അഞ്ചോടെയാണ് ഇരുമ്പ് കമ്പി ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ട നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതൊരു കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. അജ്ഞാതരായ പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
---- facebook comment plugin here -----