Connect with us

Kerala

സ്വര്‍ണക്കടത്തു കേസ്: പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തു നല്‍കിയ അരുണ്‍ ബാലചന്ദ്രനെതിരേ നടപടി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തു നല്‍കിയ ഐ ടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെതിരേ നടപടി. ഐ ടി വകുപ്പിലെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അരുണിനെ മാറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് അരുണ്‍ പറയുന്നത്. ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. മേയ് അവസാനമാണ് സുഹൃത്തിന്റെ കുടുംബത്തിനു വേണ്ടി ഫ്‌ളാറ്റിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. വാട്‌സ് ആപ്പിലൂടെയാണു വിവരങ്ങള്‍ കൈമാറിയതെന്നും അരുണ്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest