Connect with us

National

ഗെഹ്ലോട്ട്- സച്ചിന്‍ പോര്: അവസാന വട്ട മധ്യസ്ഥ ശ്രമത്തിന് കെ സി വേണുഗോപാല്‍

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനില്‍ അധികാരക്കസേരയെ പോലും പിടിച്ചുകുലുക്കുന്നതിന് കാരണമായ സച്ചിന്‍ പൈലറ്റ്- അശോക് ഗെഹ്ലോട്ട് പോരില്‍ അവസാന മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്. ജനറല്‍ സെക്രട്ടറിയും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എം പിയുമായ കെ സി വേണുഗോപാലിനെയാണ് കോണ്‍ഗ്രസ് ആ ദൗത്യം ഏല്‍പ്പിച്ചത്.

അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതിന് മുഖ്യമന്ത്രി ഗെഹ്ലോട്ടിനെ സമ്മതിപ്പിക്കാനുള്ള ശ്രമത്തിലാണ് വേണുഗോപാലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ഗെഹ്ലോട്ട് വഴങ്ങുമോയെന്നത് സംശയമാണ്. സച്ചിന്‍ പൈലറ്റിനെ എത്രയും വേഗം പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന നിലപാടിലാണ് അദ്ദേഹം.

തിങ്കളാഴ്ചയാണ് വേണുഗോപാല്‍ ജയ്പൂരിലെത്തിയത്. ഫെയര്‍മോന്റ് ഹോട്ടലില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചയിലാണ്. ബി ജെ പിയില്‍ ചേരാന്‍ ആഗ്രഹമില്ലെന്നും ഗാന്ധി കുടുംബത്തിന്റെ കാഴ്ചയില്‍ തന്നെ കൊച്ചാക്കാന്‍ ശ്രമിക്കുന്നവരാണ് അങ്ങനെ പ്രചരിപ്പിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അവസാനവട്ട മഞ്ഞുരുക്കത്തിന് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.

Latest