Connect with us

National

ബാലലൈംഗിക റാക്കറ്റ്: മുഖ്യപ്രതി മാധ്യമ ഉടമ പ്യാരേ മിയാന്‍ അറസ്റ്റില്‍

Published

|

Last Updated

ഭോപ്പാല്‍ | സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ബാല ലൈംഗിക റാക്കറ്റ് കേസിലെ മുഖ്യ പ്രതി പിടിയില്‍.പ്രാദേശിക പത്രം ഉടമ പ്യാരേ മിയാന്‍(68)ആണ് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ അറസ്റ്റിലായത്. ഭോപ്പാല്‍ പോലീസ് പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) മാണ് ഇയാളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലാണ് പ്രദേശിക പത്രാധിപരായ പ്യാരേ മിയാനെതിരെ ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, പ്രധാന പ്രതിയായ പ്യാരെ മിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഡാന്‍സ് ഫ്ളോറും ലക്ഷക്കണക്കിന് രൂപയുടെ മദ്യവും കണ്ടെത്തി. കെട്ടിട മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഭോപ്പാലിലെ പഴയ നഗരപ്രദേശത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടവും ഷംല ഹില്‍സ് ഏരിയയിലെ അന്‍സല്‍ അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്‌ലാറ്റും പോലീസ് ഇന്നലെ തകര്‍ത്തിരുന്നു. ഫ്‌ലാറ്റില്‍ നിരവധി തവണ പാര്‍ട്ടികള്‍ നടന്നതായി പോലീസ് കസ്റ്റിയിലുള്ള ഇയാളുടെ സെക്രട്ടറി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണിത്.

ഇരയായ പെണ്‍കുട്ടികളില്‍ പലരെയും പ്യാരെ മിയാന്‍ ദുബൈ, തായ്ലാന്‍ഡ്, സ്വിറ്റ്സര്‍ലന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ കൊണ്ടുപോയതായും പോലീസ് കണ്ടെത്തി. ഞായറാഴ്ച മദ്യപിച്ച നിലയില്‍ രതിബാദ് പ്രദേശത്ത് പെണ്‍കുട്ടികള്‍ ചുറ്റിത്തിരിയുന്നതായി വിവരം ലഭിച്ച പോലീസ് ഇവരെ സ്റ്റേഷനിലെത്തിക്കുകയുംമിയക്കും സഹായി സ്വീറ്റി വിശ്വകര്‍മക്കുമെതിരെ കേസെടുക്കുകയുമായിരുന്നു.

ഗാര്‍ഹിക-ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ ഭോപ്പാലിലെ ഗൗര്‍വിയിലാണ് താമസിപ്പിച്ചിട്ടുള്ളത്. സംസ്ഥാന ശിശു കമ്മീഷന്‍ സംഘാംഗങ്ങള്‍ ഇന്നലെ അവരെ സന്ദര്‍ശിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. രതിബാദ് പോലീസ് സ്റ്റേഷനിലെത്തി മിയാന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഇരകള്‍ വെളിപ്പെടുത്തി.

ബലാത്സംഗം ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് ഭോപ്പാല്‍ റേഞ്ച് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ (എ ഡി ജി പി) ഉപേന്ദ്ര ജെയിന്‍ പറഞ്ഞു. അതേസമയം, പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള മിയാന്ര്‍റെ ഔദ്യോഗിക അംഗീകാരം സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് റദ്ദാക്കി.