Connect with us

Covid19

ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കൊവിഡ് ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെകൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാല് ജില്ലകളില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പിന്റെ നീക്കം. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ ക്ലസ്റ്റര്‍ രൂപ്പെടാന്‍ സാധ്യതയുള്ളത്. ഈ ജില്ലകളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ക്ലസ്റ്ററുകള്‍ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവിധ ജില്ലകളിലായി രൂപപ്പെട്ട ക്ലസ്റ്ററുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

കടലോര മേഖലകള്‍, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍, ആലപ്പുഴ ഐ ടി ബി പി ക്യാമ്പ്, കണ്ണൂര്‍ സി ഐ എസ് എഫ്, ഡി എസ് സി ക്യാമ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.

സംസ്ഥാനത്ത് രണ്ട് വലിയ ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകളാണുള്ളത്. കൊല്ലത്ത് 11നും തിരുവനന്തപുരത്ത് ആറും പത്തനംതിട്ട, എറണാകുളം ആലപ്പുഴ ജില്ലകളില്‍ നാല് വീതവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. തിരുവനന്തപുരത്തെ പൂന്തുറ, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകള്‍.