Connect with us

Local News

സ്‌നേഹ കുടുംബം വിജ്ഞാന പരീക്ഷ തുടങ്ങി

Published

|

Last Updated

മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ സ്‌നേഹ കുടുംബം എപ്പിസോഡിനെ ആസ്പദമാക്കി നടത്തുന്ന വിജ്ഞാന പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനദാനം മലയില്‍ ഗ്രൂപ്പ് എം ഡി മുഹമ്മദ് ഗദ്ദാഫി നിര്‍വഹിക്കുന്നു.

മലപ്പുറം | മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്നുവരുന്ന സ്‌നേഹ കുടുംബം എപ്പിസോഡിനെ ആസ്പദമാക്കി വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു. ആദ്യ ദിനത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മലയില്‍ ഗ്രൂപ്പ് എം ഡി. സി എച്ച് മുഹമ്മദ് ഗദ്ദാഫി വിതരണം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വിജയികളെ അഭിനന്ദിച്ചു.

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി പി മുജീബുര്‍റഹ്്മാന്‍, അസീസ് ഒളമതില്‍ എന്നിവര്‍ സംബന്ധിച്ചു. കുടുംബ രംഗത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സ്‌നേഹ കുടുംബം പരിപാടി ഇതിനകം അമ്പത് എപ്പിസോഡുകള്‍ പിന്നിട്ടിട്ടുണ്ട്. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാത്രി ഒമ്പതിന് ഓണ്‍ലൈനില്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കും.

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പുറമെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് സമ്മാനം നല്‍കും. മലയില്‍ ഗ്രൂപ്പ്, പൂങ്കാവനം ബുക്‌സ്, ഉറവ പബ്ലിക്കേഷന്‍ എന്നീ സംരംഭങ്ങളുമായി സഹകരിച്ച് ഭക്ഷ്യക്കിറ്റുകള്‍, പുസ്തകങ്ങള്‍ എന്നിവയാണ് സമ്മാനമായി നല്‍കുന്നത്. പരിപാടി വീക്ഷിക്കാനും മത്സരത്തില്‍ പങ്കെടുക്കാനും: http://www.youtube.com/MadinAcademy.

Latest