Connect with us

Gulf

ബലി മൃഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മക്കയില്‍ മൂന്ന് വെറ്ററിനറി കേന്ദ്രങ്ങള്‍ ആരംഭിച്ചു

Published

|

Last Updated

ദമാം | ബലി കര്‍മങ്ങള്‍ക്കായി കൊണ്ടുവരുന്ന മൃഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മൂന്ന് വെറ്ററിനറി കേന്ദ്രങ്ങള്‍ ആരംഭിച്ചു. അല്‍ നവാരിയ്യ, ഖഅകിയ്യ, ബുഹൈത്ത എന്നിവിടങ്ങളിലാണ് വെറ്ററിനറി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

മൂന്ന് വെറ്ററിനറി പോയിന്റുകളിലും ഒരുക്കിയ തയ്യാറെടുപ്പുകളും സേവനങ്ങളും മക്ക ഗവര്‍ണറേറ്റിലെ പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സയീദ് ബിന്‍ ജറല്ല സന്ദര്‍ശിച്ച് വിലയിരുത്തി. ഹജ്ജ് സീസണില്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ സുരക്ഷാ മുന്‍കരുതലുകള്‍, തൊഴിലാളികള്‍ക്ക് അണുബാധയുടെ അപകടസാധ്യത കുറക്കുന്നതിന് ആവശ്യമായ സംരക്ഷണം എന്നിവയും ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

മൃഗങ്ങളോട് ദയ കാണിക്കാനും ബലിമൃഗങ്ങള്‍ക്ക് ആവശ്യമായ വെള്ളവും തീറ്റയും നല്‍കാനും ഫാമുകളില്‍ നിന്ന് ബലിയറുക്കുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന സമയങ്ങളില്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും നിയമ ലംഘനം ശ്രദ്ധയില്‍ പെടുന്നവര്‍ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പറായ 8002470000 എന്നീ നമ്പറില്‍ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Latest