സ്വപ്‌നയേയും സന്ദീപിനേയും ഏഴ് ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു

Posted on: July 13, 2020 4:20 pm | Last updated: July 13, 2020 at 7:41 pm

കൊച്ചി | തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ ഐ എ കസ്റ്റഡിയില്‍വിട്ടു. ഈ മാസം 21വരെയാണ് പ്രതികളെ എന്‍ ഐ എ കോടതി കസ്റ്റഡിയില്‍ വിട്ടത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയത് ഏറെ ഗൗരവമേറിയതാണെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.

സ്വര്‍ണം കൊണ്ടുവന്നത് തീവ്രവാദ ബന്ധത്തിനായിരിക്കാമെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്ട്. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഇതിനാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു. യു എ ഇയുടെ വ്യാജ സീലും എംബ്ലവും പ്രതികള്‍ സൃഷ്ടിച്ചതായും മുമ്പും ഇത്തരം സീലുകളും എബ്ലവും ഉപയോഗിച്ച് പ്രതികള്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. രാജ്യാന്തര ബന്ധമുള്ള ഒരു കേസാണിത്. ഇത് ഒരു സാധാരണ ബന്ധമുള്ള കേസായി കണക്കാക്കാനില്ലെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴ് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഫൈസല്‍ ഫരീദ് തൃശൂര്‍ സ്വദേശിയാണെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചു. നേരത്തെ നല്‍കിയ എറണാകുളം സ്വദേശിയെന്ന വിലാസം തിരുത്തി നല്‍കുകയായിരുന്നു. ഫൈസല്‍ ഫരീദ്. തൈപ്പറമ്പില്‍ പുത്തന്‍പീടിക. തൃശ്ശൂര്‍ എന്നാണ് പുതിയ വിലാസം നനല്‍കിയിരിക്കുന്നത്.

 

.