പഞ്ചാബിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് യു എസ് സിഖ് സമൂഹം

Posted on: July 13, 2020 4:08 pm | Last updated: July 13, 2020 at 4:08 pm

വാഷിംഗ്ടണ്‍| യു എസിലെ സിഖ് സമൂഹം പഞ്ചാബിന്റെ വികസനത്തിനായി പ്രത്യേകിച്ച് വിദ്യാഭ്യാസ, പരിസ്ഥിതി മേഖലകളലില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു. യു എസിലെ ഇന്ത്യന്‍ എംബസി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെ അവര്‍ പ്രശംസിക്കുകയും ചെയ്തു.

അമേരിക്കയിലെ സിഖുകാര്‍ പഞ്ചാബിന്റെ വികസനത്തിനായി നിക്ഷേപം നടത്താന്‍ തയ്യാറാണ്. പ്രമുഖ സിഖ് അമേരിക്കന്‍ വ്യവസായി ഗാരി ഗ്രേവല്‍ യു എസിലെ ഇന്ത്യന്‍ അംബാസിഡര്‍ താരഞ്ചിത് സിംഗ് സന്ധുവുമായി കൂടികാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ 100 സിഖ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരു്‌നനു. നല്ല് കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം തങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ട്. അത് വിദ്യാര്‍ഥികള്‍ക്ക് ഉപാകരപ്രദമാകുന്ന തരത്തിലായാല്‍ സന്തോഷമേയുള്ളുവെന്നും അവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തയ്യറാണെന്നും അവര്‍ പറഞ്ഞു.

പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ ഇടനാഴി വീണ്ടും തുറന്നതിനെ സംബന്ധിച്ചും സിഖ് സമൂഹം ചര്‍ച്ച നടത്തി. പഞ്ചാബ്, സിഖ് പ്രവാസികള്‍ പഞ്ചാബിനെ പുനര്‍നിര്‍മ്മിക്കുന്നതിന് എല്ലാവിധ സഹായവും നല്‍കാന്‍ സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.