Connect with us

Gulf

വാഹന അപകടം: കാഞ്ഞങ്ങാട് സ്വദേശി റാസൽഖൈമയിൽ മരിച്ചു  

Published

|

Last Updated

റാസൽ ഖൈമ | റോഡ് മുറിച്ചു കടക്കവെ കാർ ഇടിച്ചു കാസർഗോട് ജില്ലയിലെ കാഞ്ഞങ്ങാട് കൊത്തിക്കാൽ സ്വദേശി റാസൽഖൈമയിൽ മരിച്ചു. അജാനൂർ കൊത്തിക്കാലിലെ ഇബ്രാഹിം – ഷാഹിദ  ദമ്പതികളുടെ മകൻ മുഹമ്മദ് റബീഹ് (22) ആണ് മരണപ്പെട്ടത്.

റാസൽ ഖൈമ, ജൂലാൻ, സാസ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച്ച രാത്രി പത്തരമണിയോടെയാണ് അപകടം. അപകടം നടന്ന ഉടൻ റബീഹിനെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു.

സഹോദരങ്ങൾ ജാഫർ, മുബഷിറ, റബീന. അബ്ദുല്ല ബിൻ ഖുബാഷ് ആശുപത്രി (സൈഫ് ഹോസ്പിറ്റൽ) മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.