National
ബംഗാളി നടി കോയൽ മല്ലിക്കിനും കുടുംബത്തിനും കൊവിഡ്

ന്യൂഡൽഹി| ബംഗാളി നടി കോയൽ മല്ലിക്കിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
കോയലിന്റെ പിതാവും ബംഗാളി അഭിനേതാവുമായ രഞ്ജിത് മല്ലിക്കിനും മാതാവ് ദീപ മല്ലിക്കിനും ഭർത്താവും നിർമ്മാതാവുമായ നിസ്പാൽ സിംഗിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചതോടെ നടിയും കുടുംബവും വീട്ടിൽ നിരീക്ഷണത്തിലാണ്. എത്രയും വേഗം അസുഖം ഭേദമായി തിരിച്ചുവരാൻ നിരവധി താരങ്ങൾ ആശംസ നേർന്നു.
---- facebook comment plugin here -----