Connect with us

National

ഗെഹ്ലോട്ട് സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമം: രണ്ട് ബി ജെ പി നേതാക്കളെ കസ്റ്റഡിയിലെടുത്തു

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാനിലെ അശോക് ഹെഗ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടമിറക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ട് ബി ജെ പി നേതാക്കളെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കസ്റ്റഡിയിലെടുത്തു.

അശോക് സിംഗ് മേത്തവാല, ഭരത് മലാനി എന്നിവരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. സിംഗിനെ ഉദയ്പൂറില്‍ നിന്നും മലാനിയെ ബിവാറില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

ഇരുവരുടെയും സംഭാഷണങ്ങള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇരുവര്‍ക്കുമെതിരേ എഫ് ഐ ആര്‍ ചുമത്തി. സര്‍ക്കാറിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിലെത്തിക്കുന്നവര്‍ക്ക് 2000 കോടി നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യുന്നതിന്റെ സംഭാഷണമാണ് എസ് ഒ ജിക്ക് ലഭിച്ചത്.

---- facebook comment plugin here -----

Latest