Connect with us

Covid19

എറണാകുളത്ത് മരിച്ചയാള്‍ക്ക് കൊവിഡ്

Published

|

Last Updated

കൊച്ചി| ഇന്നലെ എറണാകുളത്ത് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണന്‍ നായര്‍(79)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ശ്വാസതടസ്സത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം, കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റ സമ്പര്‍ക്ക പട്ടിക തയ്യാറാക്കികൊണ്ടിരിക്കുകയാണ്. ബാലകൃഷ്ണന്‍ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്കാലികമായി അടച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി.