Connect with us

National

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കണമെന്ന് തമിഴ്‌നാട്

Published

|

Last Updated

ചെന്നൈ| ഇറാനില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ സ്വദേശത്തേക്ക് മടക്കി കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

ഈ മാസാമാദ്യം ഇറാനില്‍ നിന്ന് ഒരുകൂട്ടം മത്സ്യതൊഴിലാളികളെ തിരച്ചയച്ചുവെങ്കിലും സ്ഥലപരമിതി മൂലം 40 പേരെ മാറ്റിനിര്‍ത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമണ് ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രിക്ക് കത്തയച്ചത്. ഈ മാസമാദ്യം ഐ എന്‍ എസ് കപ്പലില്‍ 681 മത്സ്യതൊഴിലാളികളെ സുരക്ഷിതമായി തമിഴ്‌നാട്ടിലെത്തിച്ചിരുന്നു. എന്നാല്‍ ഈ കപ്പലില്‍ സ്ഥലമില്ലാത്തതിനാല്‍ 40 പേരെ മാറ്റിനിര്‍ത്തുകയായിരുന്നു. ഇവരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പളനിസ്വാമി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സി പി എം തമിഴ്‌നാട് സെക്രട്ടറി കെ ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Latest