Connect with us

Gulf

പ്രൗഢമായി സിറാജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങ്

Published

|

Last Updated

ദുബൈ | പതിനാല് വർഷത്തിന്റെ കരുത്തുമായി സിറാജ് ദുബൈ എഡിഷൻ പുതിയ ആസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ വെളിച്ചമായി യു എ ഇ പ്രവാസികൾക്കിടയിൽ സത്യസന്ധമായ മാധ്യമ പ്രവർത്തനം നടത്തിവരുന്ന സിറാജിന് യു എ ഇ സമൂഹം നൽകിവരുന്ന അംഗീകാരത്തിന്റെ കൂടി പ്രകടനമായി ഉദ്ഘാടനച്ചടങ്ങ്.

ഇന്നലെ ഉച്ചക്ക് രണ്ടുമണിക്കാണ് ഓൺലൈൻ വഴിയുള്ള ഉദ്ഘാടനച്ചടങ്ങ് നടന്നത്. വിവിധ സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.
ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ബദറുസ്സാദാത്ത് ഇബ്രാഹിം ഖലീലുൽ ബുഖാരി മുഖ്യാതിഥിയായി.

ഐ സി എഫ് യു എ ഇ പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും സിറാജ് പബ്ലിഷറുമായ സി. മുഹമ്മദ് ഫൈസി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും സിറാജ് സെൽ കൺവീനറുമായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, സിറാജ് മാനേജിങ് എഡിറ്ററും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും സിറാജ് കൺവീനറുമായ മജീദ് കക്കാട്, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി യു സി അബ്ദുൽ മജീദ്, കേരള മുസ്്ലിം ജമാഅത്ത് പ്രവാസി സെൽ കൺവീനർ മുഹമ്മദ് പറവൂർ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി, സിറാജ് ജനറൽ മാനേജർ ടി കെ അബ്ദുൽ ഗഫൂർ, ഐ സി എഫ് ജി സി  സി സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട്, ആർ എസ് സി ജി സി ചെയർമാൻ അബൂബക്കർ അസ്്ഹരി തുടങ്ങിയവർ പ്രസംഗിച്ചു.

എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ഐ സി എഫ് ജി സി പ്രസിഡണ്ട്, സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ പകര, സിറാജ് ഗൾഫ് ജനറൽ മാനേജർ ശരീഫ് കാരശ്ശേരി, സിറാജ് ഗൾഫ് എഡിറ്റർ ഇൻചാർജ് കെ എം അബ്ബാസ്, ഡയറക്ടർ അഷ്റഫ് മന്ന, മഹ്്മൂദ് ഹാജി കടവത്തൂർ, അബ്ദുൽ കരീം ഹാജി മേമുണ്ട ഖത്വർ, നിസാർ സഖാഫി ഒമാൻ, ബസ്വീർ സഖാഫി പുന്നക്കാട്, ഹമീദ് ഈശ്വരമംഗലം, പി വി അബൂബക്കർ മൗലവി, ഉസ്മാൻ സഖാഫി തിരുവത്ര, ഉസ്മാൻ മൗലവി ടി എൻ പുരം, കരീം തളങ്കര, സമീർ അവേലം, റശീദ് ഹാജി കരുവമ്പൊയിൽ, ഡോ. അബ്ദുസലാം സഖാഫി, എ കെ ഹകീം, സാബിത് പി വി, നാസർ കൊടിയത്തൂർ, മുസ്തഫ കൂടല്ലൂർ, സമദ് സഖാഫി, സമീർ പി ടി തുടങ്ങിയ പ്രാസ്ഥാനിക, സംഘടനാ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു

Latest