Kerala
പ്രതികളെ സംരക്ഷിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം| സ്വർണക്കടത്ത് കേസിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തയ്യാറാകാത്ത സർക്കാർ പ്രതികളെ സംരക്ഷിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ചെറുതല്ല. ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കൽ, സ്വർണ്ണം കള്ളക്കടത്ത് എന്നിവ നടന്നു. ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തയ്യാറാകാതിരുന്നത് ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവരങ്ങൾ പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാകാത്തതിനെത്തുടർന്നാണ് ഡിജിപിക്ക് കത്തയച്ചത്. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യാനും മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിനെതിരെ കേസടെുക്കാനും പൊലീസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്‌നയെയും ശിവശങ്കറിനെയും മറ്റ് പ്രതികളയെും രക്ഷിക്കാനും സംരക്ഷണം ഉറപ്പു വരുത്താനുമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നടപടി സ്വീകരിക്കാതിരുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതികളെ സംരക്ഷിക്കാനും രക്ഷിക്കാനും അതുവഴി മുഖമ്രന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുമുള്ള ബോധപൂർവ്വമായുള്ള നീക്കമാണ് കേരളാ പോലീസും മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.